ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ ഔദ്യോഗിക വെബ് സൈറ്റിലേയ്ക്ക് സ്വാഗതം. കേരളത്തിൽ നിന്ന് യു എസ് എ. യിലേയ്ക്കും കാനഡ യിലേയ്ക്കും കുടിയേറിപ്പാർത്ത ഭാഷാസ്നേഹികളുടെ ദേശീയ സാഹിത്യ സംഘടനയാണ് ലാന. സ്വതന്ത്ര മതേതര പുരോഗമന കാഴ്ചപ്പാടുള്ള എഴുത്തുകാരും സാഹിത്യാസ്വാദകരും ഇവിടെ ഒന്നിക്കുന്നു .
2024-25 വർഷത്തേക്കുള്ള ലാനയുടെ ഭരണസമിതി 2024 ജനുവരിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത വിവരം സന്തോഷപൂർവം അറിയിച്ചുകൊള്ളട്ടെ. നമ്മുടെ സംഘടനയുടെ ദൗത്യവും ദർശനവും അനുസരിച്ച് പൂർവാധികം ഒത്തൊരുമയോടെ വരും രണ്ടുവർഷങ്ങളിൽ ഭരണസമിതി പ്രവർത്തിക്കുമെന്ന് ഉറപ്പുതരുന്നു.
വടക്കെ അമേരിക്കയിലെ എഴുത്തുകാരുടേയും സാഹിത്യപ്രവർത്തകരുടേയും, അമേരിക്കയിലേയും കാനഡയിലേയും വിവിധ പ്രദേശങ്ങളിലെ സാഹിത്യകൂട്ടായ്മകളുടേയും ആശയഭിലാഷങ്ങൾക്കനുസരിച്ച് നമ്മുടെ സംഘടനയെ മുന്നോട്ട് നയിക്കാൻ നിങ്ങളുടേയെല്ലാം സഹകരണം വരും നാളുകളിൽ ഉണ്ടാകുമെന്ന് എനിക്കറിയാം. എഴുത്തും സാഹിത്യപ്രവർത്തനങ്ങളും വ്യക്തികളേയും സമൂഹത്തേയും പുരോഗമനപരമായി മുന്നോട്ട് നയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. കഴിഞ്ഞ 25 വർഷമായി ലാന ഇവിടുത്തെ എഴുത്തുകാരുടെ കൂട്ടായ്മകളിൽ പ്രവർത്തനങ്ങളിൽ ഫലപ്രദവും ഗുണപരവും ആയ ഇടപെടൽ നടത്തിവരുന്നുണ്ട്. അത് ഈ പുതിയ ഭരണസമിതിയും തുടരുമെന്ന് സന്തോഷപൂർവം അറിയിക്കട്ടെ.
വരും മാസങ്ങളിൽ നിങ്ങളുടെയെല്ലാം പ്രതീക്ഷക്കനുസരിച്ചുള്ള പരിപാടികൾ ഭരണസമിതി പ്ലാൻ ചെയ്തിട്ടുണ്ട്. അവ വിജയിപ്പിക്കുന്നതിൽ നിങ്ങളുടെ നിർദ്ദേശങ്ങളും സാന്നിദ്ധ്യവും നിർണ്ണായകമണെന്ന് അറിയുമല്ലോ. നിങ്ങളുടെയെല്ലാം സർഗവൈഭവം പരിപാടികളുടെ വിജയത്തിനായി ഉപയോഗിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്,
ആദരപൂർവം,
ശങ്കർ മന.
(പ്രസിഡണ്ട്, ലാന)
ജനുവരി 11, 2024.
Your support and contributions will enable us to meet our goals and your generous donation will fund our mission. You can send your contributions using Zelle to lanalit97@gmail.com or clicking the link below.
Literary Association of North America (LANA)
Consulted by Megha (Cloud) Services (meghaservices.com). Home page header photo courtesy : Jijo Paravur (2007 - All Inida Nature Award. 2006,2011, 2012, and 2015 Kerala State Photography Awards)
Copyright © 2020 LANA - All Rights Reserved.
Powered by GoDaddy Website Builder