കേരളത്തിൽ നിന്ന് യു എസ് എ. യിലേയ്ക്കും കാനഡയിലേയ്ക്കും കുടിയേറിപ്പാർത്ത, മലയാള ഭാഷാസ്നേഹികളുടെ ദേശീയ സാഹിത്യ സംഘടനയാണ് ലാന. സ്വതന്ത്ര മതേതര പുരോഗമന കാഴ്ചപ്പാടുള്ള എഴുത്തുകാരും സാഹിത്യാസ്വാദകരും ഇവിടെ ഒന്നിക്കുന്നു .
രണ്ടു വർഷത്തിലൊരിക്കൽ തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, ട്രഷറർ, ജോയിൻറ് സെക്രട്ടറി എന്നിവർ ഉൾപ്പെടുന്നതാണ് എക്സിക്യൂട്ടീവ് കമ്മിറ്റി. സംഘടനയുടെ മുൻകാല പ്രസിഡണ്ടുമാർ അടങ്ങുന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റി ലാനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു . വിവിധ നഗരങ്ങളിൽ നിന്നുള്ള പ്രാദേശിക സംഘടനകളും ദേശീയ സംഘടനയോട് ചേർന്ന് പ്രവർത്തിക്കുന്നു.
പലപ്പോഴായി നടക്കാറുള്ള സാഹിത്യ കൂട്ടായ്മകൾക്ക് പുറമെ, പ്രവർത്തനസമിതിയുടെ ആദ്യവർഷം പ്രാദേശിക സമ്മേളനവും, രണ്ടാമത്തെ വർഷം ദേശിയ കൺവെൻഷനും നടന്നു വരുന്നു.
അംഗങ്ങൾക്കും അഭ്യുദയാകാംക്ഷികൾക്കും സാഹിത്യ തല്പരർക്കും ഒത്തുചേരാനും, സൃഷ്ടികളും ആശയങ്ങളും പങ്കുവെക്കാനും വളരുവാനുമുള്ള വിവിധ സംവിധാനങ്ങളും വേദികളും ഒരുക്കുക.
ഭാഷയെ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, അംഗങ്ങളെ മലയാള സാഹിത്യത്തിന്റെ മുഖ്യധാരയുമായി ബന്ധിപ്പിച്ച്, സർഗ്ഗാത്മക പ്രവർത്തനങ്ങളിൽ സജീവമാക്കുക.