കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ മാളക്കടുത്ത് പൂപ്പത്തിയിൽ ജനനം. 1996 മുതൽ അമേരിക്കയിലെ ടെന്നിസ്സി സംസ്ഥാനത്ത് നാഷ്‌വില്ലിൽ താമസം. കഥ, രാഷ്ട്രീയ-സാമുഹ്യ വിഷയങ്ങൾ സംബന്ധിച്ച ലേഖനങ്ങൾ, നോവൽ എന്നിവ പ്രധാനമായും ഡിജിറ്റൽ പ്രസിദ്ധീകരണങ്ങളിൽ എഴുതാറുണ്ട്
സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തരബിരുദവും കമ്പ്യൂട്ടർ അപ്പ്ളിക്കേഷനിൽ പിജി ഡിപ്ലമയും വിദ്യഭ്യാസം. നിലവിൽ കേരള അസോസിയേഷൻ നഷ്‌വിൽ (KAN), നാഷ്‌വിൽ സാഹിതി എന്നീ സംഘടനകളിൽ ലീഡർഷിപ് സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നു. വിവരസാങ്കേതിക രംഗത്ത് ഡിലോയ്റ്റ് എന്ന കമ്പനിയിൽ ജോലി ചെയ്യുന്നു.
പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ: വഴിയമ്പലം (നോവൽ), കൊടുക്കാക്കടം (കഥ സമാഹാരം)
Web Portal: http://malayaalam.com/
Blogs: http://ambazhakkattu.blogspot.com/, http://bodhadhara.blogspot.com/
കൊട്ടാരക്കരയ്ക്കടുത്ത് പനവേലി എന്ന കൊച്ചു ഗ്രാമത്തിൽ ജനനം. 2002 അമേരിക്കയിലേക്ക് കുടിയേറി കുടുംബത്തോടൊപ്പം ഡാലസ് ടെക്സസ് താമസിക്കുന്നു. വായന, സാംസ്ക്കാരിക സാഹിത്യ സാമൂഹിക പരിപാടികളിൽ സജീവമായ പങ്കാളിത്തം.
ഷിബു 2012 ൽ യുഎസിലേക്ക് താമസം മാറിയതു മുതൽ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളിൽ സജീവമായി ഇടപെടുന്നുണ്ട്. കേരള സർക്കാർ രൂപീകരിച്ച ലോക കേരള സഭയിലെ അംഗം, കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ വൈസ് പ്രസിഡന്റ്, നാഷ്‌വിൽ സാഹിതി വൈസ് പ്രസിഡന്റ്, ഫോമയുടെ പൊളിറ്റിക്കൽ ഫോറം വൈസ് ചെയര്മാൻ എന്നിങ്ങനെ വിവിധ നേതൃസ്ഥാനങ്ങൾ അദ്ദേഹം വഹിക്കുന്നു.
ഷിബു മലയാളം ആനുകാലികങ്ങളിൽ ഇൻഫർമേഷൻ ടെക്നോളജി വിഷയത്തെ അടിസ്ഥാനമാക്കി നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്, കൂടാതെ മലയാളത്തിലെ പ്രമുഖ പത്രങ്ങളിലൊന്നായ ദേശാഭിമാനിയിൽ "കിളിവാതിൽ" എന്ന പംക്തി കൈകാര്യം ചെയ്തിട്ടുണ്ട്.
മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയ ഷിബു ഇപ്പോൾ ഐടി പ്രൊഫഷണലായാണ് ജോലി ചെയ്യുന്നത്. തിരുവനന്തപുരം വർക്കല സ്വദേശിയായ അദ്ദേഹം ഇപ്പോൾ ഭാര്യയും കുട്ടികളുമായി ടെന്നീസിയിലെ നാഷ്‌വില്ലിൽ താമസിക്കുന്നു.
ഏറ്റുമാനൂർ സ്വദേശം. 1995 മൂതൽ അമേരിക്കയിൽ ആരോഗ്യരക്ഷാരംഗത്തു ജോലി. അനേകവർഷങ്ങളായി ഡാലസ്സിലാണു താമസം. ഡാലസിലെ സാഹിത്യാസ്വാദകരുടെ സംഘടനയായ കേരളാ ലിറ്ററെറി സൊസൈറ്റി, ലിറ്റററി അസോസിയേഷൻ ഓഫ് നോർത്തമേരിക്ക, ലയൺസ് ക്ളബ്ബ് ഇവയിലെല്ലാം സജീവപ്രവർത്തകനും സാംസ്കാരികസംഘടനയായ കേരള അസ്സോസ്സിയേഷൻ ഒഫ് ഡാലസിന്റെയും ഇന്ത്യൻ നഴ്സസ് അസ്സോസ്സിയേഷൻ ഓഫ് നോർത്ത് ഡാലസ്സിന്റെയും മുൻപ്രസിഡന്റുമാണ്. കാർട്ടൂൺ, കവിത, ചെറുകഥ, ചിത്രകല, സിനിമ-നാടകഅഭിനയം, സംഗീതം ഇവയിലെല്ലാം തൽപ്പരൻ. സാധനം, പ്രോജക്റ്റ് എക്സ് തുടങ്ങി നിരവധി ഹ്രസ്വചിത്രങ്ങളിലും ഒരു സദാചാരപ്രേമകഥ എന്ന മലയാള സിനിമയിലും അഭിനയിച്ചു. ഡാലസ് ഭരതകല നാടകവേദിയുടെ സഹസ്ഥാപകനും എഴുത്തച്ഛൻ നാടകത്തിന്റെ സഹരചയിതാവും ആണ്. പരദൂഷണൻ ചേട്ടൻ എന്ന പേരിൽ സ്ഥിരം കാർട്ടൂൺ പേജ് പതിനാലു വർഷമായി വരയ്ക്കുന്നു. ഭാര്യ : സുനിത ഹരിദാസ് മക്കൾ: ഹർഷ , ഉമ
ജോൺ കൊടിയൻ ഒരു സ്വതന്ത്രചിന്തകനും ചെറുകഥാകൃത്തും യാത്രാസ്നേഹിയും യു ട്യൂബറും അഭിനേതാവും സംവിധായകനുമാണ്. എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിനടുത്ത് ചേന്ദമംഗലമാണു സ്വദേശം. ഇപ്പോൾ കാലിഫോർണിയയിലെ ഫ്രീമൊണ്ട് പട്ടണത്തിൽ ഭാര്യയും രണ്ട് കുട്ടികളുമായി താമസിക്കുന്നു. കണക്കിലും കമ്പ്യൂട്ടർ സയൻസിലും മാസ്റ്റേഴ്സ് നേടിയ ജോൺ 1996 മുതൽ സിലിക്കൻ വാലിയിൽ കമ്പ്യൂട്ടർ വിദഗ്ദ്ധനായി ജോലി ചെയ്യുന്നു. വടക്കൻ കാലിഫോർണിയയിലെ മലയാളി സംഘടനകളിൽ (പ്രത്യേകിച്ച് മങ്ക - മലയാളി അസ്സോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ, ബേ മലയാളി) സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ അക്ഷരസ്നേഹികളേയും വായനക്കാരേയും എഴുത്തുകാരേയും കലാകാരന്മാരേയും കൂട്ടിയിണക്കുന്ന സർഗ്ഗവേദിയുടെ സ്ഥാപക അംഗവും അതിന്റെ പ്രസിഡന്റുമാണ്.
നിർമല ജോസഫ് തടം. മാലിനി എന്ന തൂലികാനാമത്തിൽ എഴുതുന്നു. കോട്ടയം ജില്ലയിൽ വയലാ തടത്തിൽ മത്തായി ജോസഫിന്റേയും ഏലിക്കുട്ടി ജോസഫിന്റേയും മകൾ. “പാപനാശിനിയുടെ തീരത്ത് പ്രാർത്ഥനയോടെ”, നീയും ഞാനും പിന്നെ നമ്മളും എന്നീ രണ്ട് കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ന്യൂയോർക്കിൽ താമസിക്കുന്നു. nirjoseph@gmail.com
സ്വദേശം തിരുവനന്തപുരം. 1992 മുതൽ ന്യൂയോർക്കിൽ സ്ഥിരതാമസം. കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിസിക്സിൽ ബിരുദം, ഇംഗ്ളീഷ് സാഹിത്യം ബിരുദാനന്തര ബിരുദത്തിന് പഠിച്ചു. 'ജേസിജെ' എന്ന ചുരുക്കപ്പേരിൽ കവിതകൾ എഴുതുന്നു. മൂന്ന് കാവ്യസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റേഡിയോഗ്രാഫറായി തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നു.
ബിജോ ജോസ് ചെമ്മാന്ത്ര - കോട്ടയം ജില്ലയിലെ കുമരകത്ത് ജനനം. അമേരിക്കയിലെ മെരിലാൻഡിൽ സ്‌ഥിര താമസം . ഐടി മേഖലയിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്. 'ബോൺസായ് മരത്തണലിലെ ഗിനിപ്പന്നികൾ' എന്ന ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വാൻകൂവർ, ബ്രിട്ടിഷ് കൊളംബിയയിൽ 1990 മുതൽ താമസിക്കുന്നു. പെരുമ്പാവൂർ, എറണാകുളം ജില്ലയിൽ നിന്നും കാനഡയിലേക്ക് വന്ന സുകുമാർ ഒരു എഞ്ചിനീയറാണ്. ഇപ്പോൾ, ഒരു ബഹുരാഷ്ട്രകോർപ്പറേഷനിൽ ചീഫ് എഞ്ചിനീയറാണ്. മലയാളത്തിലും ഇംഗ്ലീഷിലും കവിതകൾ, കഥകൾ, ലേഖനങ്ങൾ എന്നിവ ആനുകലികങ്ങളിൽ പ്രസിദ്ധീകരിച്ചുവരുന്നു. ആത്മീയത, ഭാരതീയ തത്വചിന്ത, സംഗീതം എന്നിവയിൽ താൽപ്പര്യമുള്ള സുകുമാർ മലയാളത്തിലും ഇംഗ്ലീഷിലുമായി 12 പുസ്തകങ്ങൾ (പരിഭാഷാനുവാദങ്ങൾ, ലേഖനങ്ങൾ, ഫോട്ടോഫീച്ചറുകൾ, കവിതകൾ, കഥകൾ, ശാസ്ത്രഗ്രന്ഥങ്ങളുടെ പുനരാഖ്യാനം) പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുസ്തകങ്ങൾ ആമസോൺ, പോത്തി(ഇന്ത്യ) പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്.
കേരളത്തിലെ നൂറനാട് സ്വദേശി, 1995 മുതൽ ചിക്കാഗോയിൽ സ്ഥിരതാമസം . പന്തളം എൻഎസ്എസ് കോളേജ്, ബോംബെ യൂണിവേഴ്സിറ്റി, ഡിപോൾ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഫിസിക്സ്, മാനേജ്മെന്റ്, കമ്പ്യൂട്ടർ സയൻസ് എന്നിവ പഠിച്ചു.
ഐഐടി പ്രവേശന പരീക്ഷയ്ക്കായി വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു. ഇന്ത്യയിലും യുഎസിലും സ്വതന്ത്ര സോഫ്റ്റ്‌വെയർ കൺസൾട്ടന്റായി ജോലി ചെയ്തു, കൈരളി ടിവി യുഎസ്എയിൽ ടെക്നോളജി ന്യൂസ് ഷോ അവതാരകൻ. കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക, ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക, ചിക്കാഗോ സാഹിത്യവേദി, നോർത്ത് സൗത്ത് ഫൗണ്ടേഷൻ എന്നിവയുമായി സന്നദ്ധ/നേതൃത്വ സ്ഥാനങ്ങൾ.
Literary Association of North America (LANA)
Consulted by Megha (Cloud) Services (meghaservices.com). Home page header photo courtesy : Jijo Paravur (2007 - All Inida Nature Award. 2006,2011, 2012, and 2015 Kerala State Photography Awards)
Copyright © 2020 LANA - All Rights Reserved.
Powered by GoDaddy Website Builder