പ്രിയ വായനക്കാരെ,
അമേരിക്കൻ ഐക്യ നാടുകളിലും, കാനഡയിലും ഉള്ള സാഹിത്യകാരുടെയും ഭാഷാപ്രേമികളുടെയും ദേശീയ സാഹിത്യ സൗഹൃദ കൂട്ടായ്മയായ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക എന്ന 'ലാന'യുടെ വളർച്ചയുടെ പാതയിലെ മറ്റൊരു നാഴികക്കല്ലായി മാറുന്ന ഈ പുതിയ വെബ്സൈറ്റ് നിങ്ങൾക്കുമുന്പിൽ സമർപ്പിക്കുന്നതിൽ ലാനയുടെ പ്രസിഡന്റ് എന്ന നിലയിൽ എനിക്ക് വളരെ അധികം സന്തോഷവും അതിലേറെ അഭിമാനവും ഉണ്ട്.
ഈ സംരംഭത്തിന്റെ വിജയത്തിനായി ഞങ്ങളോടൊപ്പം സഹകരിക്കുകയും വെബ്‌സൈറ്റിന് ആവശ്യമായ വിവരങ്ങളും നിർദ്ദേശങ്ങളും തന്നു ഞങ്ങളോട് സഹകരിച്ച ലാനയുടെ പൂർവ്വസൂരികളോടും,അഭ്യുദയകാംഷികളോടും ഉള്ള നന്ദിയും കടപ്പാടും ഇവിടെ രേഖപ്പെടുത്തുന്നു. അതോടൊപ്പം, കഴിഞ്ഞ ആറുമാസക്കാലമായി ഈ വെബ്സൈറ്റിന്റെ പണിപ്പുരയിൽ നിസ്വാർത്ഥമായി, തങ്ങളുടെ വിലപ്പെട്ട സമയം ചിലവിട്ട ലാനയുടെ വെബ്സൈറ്റ് കമ്മിറ്റി അംഗങ്ങളായ ശങ്കർ മന, ജെയിൻ ജോസഫ്, അനിലാൽ ശ്രീനിവാസൻ, ബിന്ദു ടിജി എന്നിവരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുവാൻ എനിക്ക് വാക്കുകളില്ല. അത്രമാത്രം നമ്മൾ അവരോടു കടപ്പെട്ടിരിക്കുന്നു.
ഈ വെബ്സൈറ്റ് ഇവിടെ സമ്പൂർണ്ണം ആകുന്നില്ല, നേരെ മറിച്ചു, ലാനയുടെ വെബ്സൈറ്റ് ഇവിടെ സമാരംഭിക്കുന്നു എന്ന് പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് ഒരു തുടക്കം മാത്രം. ലാന അതിന്റെ സംഭവബഹുലമായ 23 വർഷങ്ങൾ പിന്നിടുമ്പോൾ നമുക്ക് അഭിമാനിക്കുവാൻ ഏറെയുണ്ട്. ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ച് മലയാള ഭാഷയും സംസ്കാരവും വളരുമ്പോൾ, ഒരു ദേശീയ സാഹിത്യ സംഘടന എന്ന നിലയിൽ ലാനയുടെ പങ്കാളിത്തം ഉറപ്പുവരുത്തുവാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണ്. അതിന്റെ ഭാഗമായി, മലയാളം കൂടാതെ ഇംഗ്ലീഷിലും സാഹിത്യ സൃഷ്ടികൾ നടത്തുന്ന നമ്മുടെ പുതിയ തലമുറയ്‌ക്കായി ലാന എന്ന ഈ സാഹിത്യ തറവാടിന്റെ പടിവാതിലുകൾ സഹർഷം ഞങ്ങൾ തുറന്നിടുന്നു. നിറഞ്ഞ ഭാഷാസ്നേഹവും, നിരന്തരമായ വായനയും, നിസ്വാർത്ഥമായ സഹകരണവും കൈമുതലായുള്ള ഏവരെയും ലാനയുടെ അംഗത്വത്തിലേക്കും അതിലൂടെ ലഭ്യമാകുന്ന അനന്യമായ ഒരു സാഹിത്യ സൗഹൃദത്തിലേക്കും നിങ്ങളെ ഏവരെയും ഒരിക്കൽക്കൂടി സ്വാഗതം ചെയ്തുകൊള്ളുന്നു.
സസ്നേഹം,
ജോസൻ ജോർജ്ജ്, ഡാളസ്
ലാന പ്രസിഡന്റ് (2020 - 2021)
ജൂലായ് 12, 2020.
മലയാളത്തിലെ പുതു കവിതാ രംഗത്ത് ശ്രദ്ധേയനായ ശ്രീ സെബാസ്റ്റ്യൻ കവി മുഖ്യാതിഥി യായ "കാവ്യ സംവാദവും കവിയരങ്ങും " എന്ന പരിപാടിയിൽ മലയാള കാവ്യ ലോകത്തെ പുത്തൻ കാഴ്ച്ചകളെ കുറിച്ച് അദ്ദേഹം സംസാരിച്ചു . പിന്നീട് നടന്ന കവിയരങ്ങിൽ അമേരിക്കയിലെ മലയാള കവികൾ സ്വന്തം കവിതകൾ അവതരിപ്പിച്ചു.
കേരളാ സാഹിത്യ അക്കാദമി പ്രസിഡണ്ട് ശ്രീ. വൈശാഖൻ ജൂൺ 14, 2020 രാവിലെ അമേരിക്കൻ സമയം 10.30 (Central Time)നു, ലാനയിൽ സംബന്ധിച്ച് സംസാരിച്ചു.തുടർന്ന് നടന്ന സംവാദത്തിൽ നിരവധി സാഹിത്യ സ്നേഹികൾ പങ്കെടുത്തു.
Literary Association of North America (LANA)
Consulted by Megha (Cloud) Services (meghaservices.com). Home page header photo courtesy : Jijo Paravur (2007 - All Inida Nature Award. 2006,2011, 2012, and 2015 Kerala State Photography Awards)
Copyright © 2020 LANA - All Rights Reserved.
Powered by GoDaddy Website Builder