ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (FOKANA ) യുടെ ഏഴാമത് അന്തർദ്ദേശീയ സമ്മേളനം 1996-ൽ ഡാളസ് , ടെക്സസിൽ ഉള്ള വിൻഡം അനറ്റോൾ ഹോട്ടലിൽ വെച്ചു നടന്നു .
കാലങ്ങളായി ഫൊക്കാന സമ്മേളനത്തിന്റെ ഭാഗമായി നടന്നിരുന്ന സാഹിത്യ സമ്മേളനത്തിന്, ആ വർഷം ഹ്യൂസ്റ്റൺ മലയാളി എഴുത്തുകാരായിരുന്നു ചുക്കാൻ പിടിച്ചത്. പ്രശസ്‌ത സാഹിത്യകാരൻ എം. മുകുന്ദൻ ആയിരുന്നു മുഖ്യപ്രഭാഷകൻ.
പ്രസ്‌തുത യോഗത്തിൽ, സാമൂഹ്യ സമ്മേളനങ്ങളുടെ മേളക്കൊഴുപ്പുകൾക്കൊടുവിൽ , സാഹിത്യ സമ്മേളനത്തിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്നൊരു ആശങ്ക അമേരിക്കൻ മലയാളി സാഹിത്യ സ്നേഹികളിൽ ജനിക്കുകയും അതിനെത്തുടർന്ന് സാഹിത്യ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുവാനും ആസ്വദിക്കുവാനും തനതായ ഒരു തട്ടകം ആവശ്യമാണെന്ന ശക്തമായ ആശയം പൊന്തിവരികയും ചെയ്‌തു . പ്രധാന യോഗവേദിയിൽ ഫൊക്കാന തിരഞ്ഞെടുപ്പ് ബഹളങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ ഏകദേശം മുപ്പതോളം വരുന്ന സാഹിത്യപ്രേമികൾ അതേ ഹോട്ടലിലെ താഴത്തെ നിലയിൽ ഒത്തുചേർന്നു . അവിടെ നടന്ന ചർച്ചകളുടെ ഫലമായി മലയാള സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തിനു വേണ്ടി മാത്രം നിലകൊള്ളുന്ന ഒരു ദേശീയ സാഹിത്യ സംഘടന രൂപപ്പെടുത്തുവാനുള്ള ശ്രമം ആരംഭിച്ചു . ഇതിന്റെ സാദ്ധ്യതകൾ പഠിക്കുന്നതിനായി ഡോക്ടർ എം. എസ്. ടി . നമ്പൂതിരി ചെയർമാനായുള്ള ഒരു പ്രാഥമിക കമ്മിറ്റി നിലവിൽ വന്നു .
തുടർന്ന് 1997-ൽ, ഈ സംരംഭത്തിന്റെ സ്വപ്നസാക്ഷാൽക്കാരമായ ആദ്യ ദേശീയ കൺവെൻഷൻ ഡാലസ്, ടെക്സസിലെ കേരള സെന്ററിൽ വെച്ച് നടന്നു . ചെയർമാൻ എബ്രഹാം തെക്കേമുറി യുടെ നേതൃത്വത്തിൽ ഈ ദേശീയ സംഘടനയുടെ നിയമാവലി അംഗീകരിക്കുകയും "ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക" അഥവാ ലാന (LANA ) രൂപം കൊള്ളുകയും ചെയ്‌തു . ഡോക്ടർ എം. എസ്.ടി. നമ്പൂതിരി (പ്രസിഡണ്ട്), ജോസഫ് നമ്പിമഠം (സെക്രട്ടറി ), സി. എം. ചാക്കോ (ട്രഷറർ) എന്നിവർ ലാനയുടെ ഒന്നാമത്തെ കമ്മിറ്റിയായി സ്ഥാനമേൽക്കുകയും ചെയ്‌തു. രണ്ടു വർഷമായിരുന്നു കമ്മിറ്റിയുടെ കാലപരിധി .
സമാഹരിച്ചത്
അനിലാൽ ശ്രീനിവാസൻ
(സെക്രട്ടറി, 2020 -21 )
അവലംബം : ഒരു അവലോകനം : സാഹിത്യ ചർച്ച വേദികളും പ്രസ്ഥാനങ്ങളും രൂപപ്പെട്ട വഴികൾ, ജോൺ മാത്യു , (പ്രസിഡണ്ട്, ലാന, 2018 -2020) .
പരിഭാഷ : ബിന്ദു ടിജി
Literary Association of North America (LANA)
Consulted by Megha (Cloud) Services (meghaservices.com). Home page header photo courtesy : Jijo Paravur (2007 - All Inida Nature Award. 2006,2011, 2012, and 2015 Kerala State Photography Awards)