സാഹിത്യ സ്നേഹികളേ, സുഹൃത്തുക്കളേ,
വടക്കെ അമേരിക്കയിൽ മലയാള സാഹിത്യത്തിന് മലയാളികളുടെ
കുടിയേറ്റത്തോളംതന്നെ പാരമ്പര്യമുണ്ട്. സാഹിത്യരംഗത്ത്
കാലാകാലങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന പരിണാമത്തിന്റെ
പ്രതിഫലനം ഇവിടെയുള്ള മലയാളി എഴുത്തുകാരിലും ചലനം
സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഗൃഹാതുരത്വത്തിന്റെ പുറംതോടു പൊട്ടിച്ച്
വിശാലമായ ലോകവീക്ഷണം ഉൾകൊണ്ടുകൊണ്ട് ഇന്ന്
അമേരിക്കയിലെ മലയാള എഴുത്തുകാർ വളർന്നുകഴിഞ്ഞു.
മുഖ്യ ധാരയിൽ ചേർത്തുനിറുത്താതെ, അവഗണിച്ചു മാറ്റി നിറുത്തിയിരുന്നത്
ഒരു പഴയ അനുഭവം മാത്രം. ഇന്ന്, ഇവിടെയുള്ള എഴുത്തുകാരുടെ പല
രചനകളും കേരളത്തിലെപ്രമുഖ മാധ്യമങ്ങൾ താല്പര്യപൂർവം
പ്രസിദ്ധീകരിക്കുന്നുണ്ട്. നമ്മുടെ സാഹിത്യസൃഷ്ടികൾ പലതും
മുഖ്യധാരയോടൊപ്പം നിൽക്കുന്നവയാണ്. ചിലതാകട്ടെ, (ശ്രദ്ധിച്ചു വായിച്ചാൽ)
സർഗ്ഗവൈഭവത്തിൽ മുഖ്യ ധാരയിലെ പലതിന്റെയും മുൻപിൽ നിൽക്കുന്നു.
അമേരിക്കയിൽ മലയാള സാഹിത്യത്തിൻറെ ഇന്നത്തെ സ്ഥിതി വ്യക്തമാക്കുന്ന ഒരു സാഹിത്യ ഗ്രന്ഥം പ്രസിദ്ധീകരിക്കാൻ, അമേരിക്കയിലെ സാഹിത്യ
സ്നേഹികളുടെ സംഘടനയായ ലാന തീരുമാനിച്ചിരിക്കുന്ന സന്തോഷ വാർത്ത
നിങ്ങളെ അറിയിച്ചുകൊള്ളട്ടെ. ഇതിലേക്ക്, വടക്കെ അമേരിക്കയിലെ മലയാളി
എഴുത്തുകാരുടെ കഥ, കവിത, ലഘുലേഖനം തുടങ്ങിയ സാഹിത്യ സൃഷ്ടികൾ 2022 ഡിസംബർ 31 -നു മുൻപായി കിട്ടത്തക്കവിധം പത്രാധിപസമിതിക്കു
അയച്ചുതരണമെന്ന് അഭ്യർത്ഥിക്കുന്നു.
ഈ ബുക്ക്, 2023 അവസാനം, നാഷ്‌വില്‍ ടെന്നസിയിൽ വച്ചു നടക്കുന്ന ലാന ദ്വൈവാര്‍ഷിക സമ്മേളനവേളയിൽ പ്രകാശനം ചെയ്യുന്നതാണ്. വിതരണത്തിന്റെ
ആദ്യപടിയായി കേരളത്തിലെ എല്ലാ ജില്ലകളിലെയും പ്രധാന വായനശാലകളിൽ
പുസ്‌തകം എത്തിക്കുന്നതിനുള്ള സംവിധാനം പരിഗണിച്ചുവരുന്നു.
കേരളത്തിലെ വായനക്കാരുടെ ആസ്വാദനവും നിരൂപണവും
പ്രതീക്ഷിക്കുന്നതുകൊണ്ട് രചനകളുടെ സര്‍ഗാത്മകത്വം പ്രത്യേകം
ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. എഴുത്തുകാരുടെ പുതിയതും ഏറ്റവും മികച്ചതുമായ
രചനകൾ പ്രതീക്ഷക്കുന്നു. ആവുന്നത്ര സാഹിത്യസൃഷ്ടികൾ
ഉൾപെടുത്തേണ്ടതുകൊണ്ട്, ഓരോ രചനയുടെയും ദൈർഘ്യം മൂല്യചോഷണം
വരാത്ത വിധം പരിമിതപ്പെടുത്തേണ്ടതാണ്. കഥയുടേയും ലേഖനത്തിന്റേയും ദൈര്‍ഘ്യം പരമാവുധി 1500 വാക്കുകളില്‍ ആയിരിക്കണം. രചനകള്‍ മറ്റു മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാത്തതും, നിങ്ങളുടെ എഴുത്തിനെ അടയാളപ്പെടുത്തുന്ന രീതിയില്‍ മികച്ചതും ആയിരിക്കണം. രചനകള്‍ അയക്കേണ്ട വിലാസം : lanasubmit@gmail.com . ഓരോ സാഹിത്യ രചനയും
വിലയിരുത്തുന്നതിനും ഏറ്റവും യോഗ്യമായവ സ്വീകരിക്കുന്നതിനുമുള്ള
സ്വാതന്ത്ര്യം പത്രാധിപസമിതിയിൽ നിക്ഷിപ്‌തമാണ്. എല്ലാ ഭാഷാ - സാഹിത്യ
സ്നേഹികളും ആത്മാര്‍ത്ഥമായി സഹകരിച്ച് ഈ സംരംഭം
വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എഡിറ്റോറിയല്‍ ബോര്‍ഡിനുവേണ്ടി,
ജെ. മാത്യൂസ്.
LANA Members and well wishers,
As you all know LANA silver jubilee regional convention successfully concluded early this month at Austin Texas. On behalf of the LANA executive committee I thank you all who participated in the convention and those who wholeheartedly encouraged us to conduct such a wonderful event. The LANA executive committee is delighted to inform you all that, as part of silver jubilee celebration, we decided to publish a book, primarily on the subject of “25 years of American Malayalam literature (signature collection - 2022)''. For that sole purpose the LANA executive committee constituted an editorial committee with the following members.
J Mathews (Chief Editor)
Anilal Sreenivasan (Managing Editor)
Sankar Mana (Member)
Geetha Rajan (Member)
Shibu PIllai (Member)
Pressannan Pillai (Member)
Samuel Yohannan (Member)
Our own Sree J.Mathews will lead the effort and the book will be ready to publish in the biennial convention at Nashville, TN next year. From today onwards all the communication related to this will be done by Sree J. Mathews. The LANA executive committee is requesting all of your help and co-operation to timely and successfully publish the book.
Thanks,
Sankar Mana,
General Secretary.
പ്രിയരേ,
മലയാളസാഹിത്യത്തിന്റെ നാൾവഴികൾ പരിശോധിച്ചാൽ വായനയും എഴുത്തും പ്രസാധനവും ഏതു തരത്തിലുമുള്ള ജനാധിപത്യവൽക്കരണത്തിന് എതിരായിരുന്നു എന്ന് കാണാം. എന്നാൽ ഇന്ന് ഈ മൂന്നു രംഗങ്ങളും ജനാധിപത്യവൽക്കരത്തിന്റെ പാതയിലാണ്. ഇത് വായനക്കാരെയും എഴുത്തുകാരെയും പ്രസാധകരെയും സംബന്ധിച്ച് ഏറ്റവും അനുകൂലമായ സാഹചര്യമാണ്. അതിനു പ്രധാന കാരണങ്ങൾ 90-കളുടെ അവസാനമുണ്ടായ സാങ്കേതിക മുന്നേറ്റങ്ങൾ (internet ,www, etc.), ആഗോളീകരണം , നവമാധ്യമങ്ങളുടെ വളർച്ച എന്നിവയാനിന്നു കാണാം . ഇനിയുള്ള സാഹിത്യം കുടിയേറ്റ സാഹിത്യമായിരിക്കും എന്ന് നോബൽ പുരസ്‌കാര ജേതാവ് അബ്ദുൽറസാക് ഗുർണ അഭിപ്രായപ്പെട്ടത് ഇവിടെ ഓർക്കുന്നു .
ഈ അനുകൂല കാലാവസ്ഥയിൽ ലാന പോലുള്ള സംഘടനകൾക്ക് പ്രസക്തിയേറുന്നു. എന്നാൽ അതിന്റെ വിജയകരമായ പ്രവർത്തനങ്ങൾക്ക് പ്രിയ അംഗങ്ങളുടെ സഹകരണം അത്യാവശ്യമാണ്.
തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കൂടെയുണ്ടാവും എന്ന വിശ്വാസത്തോടെ,
എക്സിക്യൂട്ടീവ് കമ്മിറ്റിക്കു വേണ്ടി,
പ്രസിഡന്റ്, ലാന
ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ ഔദ്യോഗിക വെബ് സൈറ്റിലേയ്ക്ക് സ്വാഗതം. കേരളത്തിൽ നിന്ന് യു എസ് എ. യിലേയ്ക്കും കാനഡ യിലേയ്ക്കും കുടിയേറിപ്പാർത്ത ഭാഷാസ്നേഹികളുടെ ദേശീയ സാഹിത്യ സംഘടനയാണ് ലാന. സ്വതന്ത്ര മതേതര പുരോഗമന കാഴ്ചപ്പാടുള്ള എഴുത്തുകാരും സാഹിത്യാസ്വാദകരും ഇവിടെ ഒന്നിക്കുന്നു .
Your support and contributions will enable us to meet our goals and your generous donation will fund our mission. You can send your contributions using Zelle to lanalit97@gmail.com or clicking the link below.
Literary Association of North America (LANA)
Consulted by Megha (Cloud) Services (meghaservices.com). Home page header photo courtesy : Jijo Paravur (2007 - All Inida Nature Award. 2006,2011, 2012, and 2015 Kerala State Photography Awards)
Copyright © 2020 LANA - All Rights Reserved.
Powered by GoDaddy Website Builder